തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായാണ് ചുമതലകള്‍ നല്‍കിയിട്ടുള്ളത്.
മന്ത്രി റോജി എം ജോണിനാണ് എറണാകുളം ജില്ലയുടെ ചുമതല. ഒ ജെ ജെനീഷിന് തൃശൂര്‍ ജില്ലയുടെയും മന്ത്രി മോന്‍സ് ജോസഫിന് കോട്ടയം ജില്ലയുടെയും ചുമതല ലഭിച്ചപ്പോള്‍ മന്ത്രി അനൂപ് ജേക്കബിന് ഇടുക്കിയുടെ ചുമതല ലഭിച്ചു.
മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.
തിരുവനന്തപുരം – മന്ത്രി സി പി ജോണ്‍
കൊല്ലം – മന്ത്രി ഷിബു ബേബി ജോണ്‍
പത്തനംതിട്ട- മന്ത്രി പി സി വിഷ്ണുനാഥ്
ആലപ്പുഴ – മന്ത്രി എം ലിജു
കോട്ടയം – മോന്‍സ് ജോസഫ്
ഇടുക്കി – അനൂപ് ജേക്കബ്
എറണാകുളം – റോജി എം ജോണ്‍
തൃശൂര്‍ – ഒ ജെ ജെനീഷ്
പാലക്കാട് – എന്‍ ഷംസുദ്ദീന്
മലപ്പുറം – പി കെ ബഷീര്‍
കോഴിക്കോട് – എ പി അനില്‍കുമാര്‍
വയനാട് – ടി സിദ്ദിഖ്
കണ്ണൂര്‍ -സണ്ണി ജോസഫ്
കാസര്‍ഗോഡ് – കെ എം ഷാജി
