വെസ്റ്റ് നൈൽ പനി, ജാഗ്രത വേണം; ആരോഗ്യമന്ത്രി

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
തൃശൂരിന് വജ്രത്തിളക്കംനല്കാന് കീര്‍ത്തിലാലിന്റെ ഗ്ലോ മെയ് ആറിന് കൊടിയേറി

കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ മെയ് ആറിന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർപൂരത്തിന് പരിസമാപ്തിയായി; പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർപൂരത്തിന് പരിസമാപ്ത കുറിച്ചുകൊണ്ട് പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് തുടങ്ങിയത്. മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഉപചാരം ചൊല്ലുന്ന ചടങ്ങ് നടന്നു. തുമ്പി ഉയർത്തി ആനകൾ പരസ്പരം അഭിവാദ്യം ചെയ്തു. […]
തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തുമെന്ന് കെ.രാജൻ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കെ രാജൻ പറഞ്ഞു.പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സംഭവിച്ച തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി വരുത്തിവച്ചത്. പൂരം കാണാൻ വന്നവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് […]
ഇന്ന് പൂരങ്ങളുടെ പൂരം

തൃശൂര്‍: ഒരു വര്‍ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറും. നാടും നഗരവും കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു കടന്നു കഴിഞ്ഞു. ഓരോ വർഷവും വേറിട്ട അനുഭവമാണ് തൃശ്ശൂർ പൂരം ജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാരും, താള വാദ്യ രംഗത്തെ കുലപതിമാരും, പ്രൗഢമായ കരിമരുന്നു പ്രയോഗവും, അണിനിരക്കുന്ന പൂരത്തിൽ ഏറ്റവും പ്രധാനമായുള്ളത് കാണികളുടെ […]
പൂര ലഹരിയിലേക്ക് തൃശൂര്‍; ഇന്ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം

തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും.വടക്കുംനാഥനെ വണങ്ങി മാരാര്‍ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂര്‍ നാദ, മേള വര്‍ണ്ണ വിസ്മയങ്ങളുടെ വിസ്മയത്തിനാണ് തൃശൂര്‍ സാക്ഷിയാകുക.
തൂശൂർ പൂരം; ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറുമ്പോൾ ഇന്ന് ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു. വർണക്കുടകൾ, പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ തുടങ്ങി കരിവീരന്മാരുടെയും ഗജരാജന്മാരുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ആനയാഭരണങ്ങളുടെ രഹസ്യ ചമയപ്പുരയാണ് ഇന്ന് തുറന്നത്. കാഴ്ചക്കാരെ ഒരുപോലെ മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
തൃശൂര്‍ പൂരം: ഇന്ന് സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍: ഇന്നു വടക്കുനാഥ ക്ഷേത്ര മൈതാനത്തു തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിന് തുടക്കമാകും. രാത്രി ഏഴിന് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും ആരംഭിക്കും. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ്. സാമ്പിള്‍ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം 8.30 വരെയാണ്. പ്രധാന വെടിക്കെട്ട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ്. വെടിക്കെട്ട് പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവുമുണ്ടാകും. പൂരം വെള്ളിയാഴ്ച്ചയാണ്.
പൂരാവേശത്തിൽ തൃശൂർ: സാമ്പിൾ വെടിക്കെട്ട് നാളെ

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ.
ഹോം വോട്ടിങ്: തൃശൂർ ജില്ലയിൽ 1084 പേർ വോട്ട് രേഖപെടുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 1084 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഇന്നലെ (ഏപ്രിൽ 15) രാത്രി 8.30 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ, പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് […]