പൂഞ്ഞാര്‍: ആദ്യ മണിക്കൂറുകളില്‍ മുന്നിട്ടുനിന്ന ഇടതുപക്ഷ മുന്നണിയില്‍ നിന്നും ലീഡ് തിരിച്ചുപിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ എംജെ. നിലവില്‍ അഞ്ച് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 506 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ആദ്യ റൗണ്ട് വോട്ടെണ്ണലുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ ബിജെപി ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സ്ഥാനാര്‍ഥി മുന്‍ എംഎല്‍എ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തിരിച്ചടിയായി.
