തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് ഹോണറേറിയത്തിൽ വർധന. ഇതോടെ പ്രതിഫലം 7000 രൂപയായി ഉയരും. 26,125 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ സർക്കാർ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ് വിതരണം ചെയ്യുക. എന്നാൽ, കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക് ഇൻസെന്റീവായി നൽകുന്നത് 2000 രൂപ മാത്രമാണ്. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും കിട്ടും. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്