കോട്ടയം: നൂറിലധികം സീറ്റുകളില്‍ ലീഡുമായി ഭരണം ഉറപ്പിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് മുതല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് യുഡിഎഫ് ക്യാമ്പുകളില്‍ ഉയര്‍ന്നിരുന്നതെങ്കില്‍ കോട്ടയം ഇന്ന് ചോദിക്കുന്നത് കോട്ടയത്തിന് എത്ര മന്ത്രിമാര്‍ ഉണ്ടാകും എന്നാണ്.
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോട്ടയത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ള ആദ്യ മന്ത്രി. എട്ടാം തവണ നിയമസഭയിലെത്തുന്ന 76കാരനായ തിരുവഞ്ചൂരിന് ഇക്കുറിയും മന്ത്രിപദം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്.
മല്‍സരിച്ച എട്ടില്‍ ഏഴിലും വിജയം ഉറപ്പിച്ച് കേരള കോണ്‍ഗ്രസിന് യുഡിഎഫ് മന്ത്രിസഭയില്‍ ഒരു മന്ത്രിയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ നിലവില്‍ കടുത്തുരുത്തി എംഎല്‍എ ആയ മോന്‍സ് ജോസഫിനും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
കേരള കോണ്‍ഗ്രസ് ചെയര്മാന് പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫും മികച്ച വിജയം നേടിയിട്ടുണ്ടെങ്കിലും ആദ്യമായി നിയമസഭയിലെത്തുന്ന അപു ജോണ്‍ ജോസഫിന് മന്ത്രിപദം പിജെ ജോസഫ് നല്‍കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ മോന്‍സ് ജോസഫിന് തന്നെയാണ് സാധ്യത.
പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഗംഭീര വിജയം നേടിയ ചാണ്ടി ഉമ്മനും ഏറ്റുമാനൂര്‍ നിന്നും മന്ത്രി വിഎന്‍ വാസവനെ തോല്‍പ്പിച്ച് നിയമസഭയിലേക്ക് എത്തുന്ന കെസിസി കോട്ടയം പ്രസിഡന്റ് നാട്ടകം സുരേഷും മന്ത്രിസഭയില്‍ അംഗമായേക്കും.
ഇങ്ങനെ നിലവില്‍ നാല് എംഎല്‍എമാര്‍ക്കാണ് ഈ വരുന്ന യുഡിഎഫ് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാവുക
