ഭോപ്പാൽ : തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിർത്തി പതിമൂന്നുകാരൻ. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ ആണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യം താക്കൂര്‍ ആണ് പുലിയെ പിടിച്ചത്. കുട്ടി വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തില്‍ കുട്ടി ഭയപപ്പെടാതെ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി.
അതേസമയം കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റെങ്കിലും അവന് പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. കുടുംബാംഗങ്ങള്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയെന്നു മഹേന്ദ്ര സിങ് ഠാക്കൂര്‍ പറഞ്ഞു. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
