കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സി വേണുഗോപാലിനായി ഫ്ലക്സ് ബോർഡ് ഉയർന്നു. വി വാണ്ട് കെ സി എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കൂടാതെ കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്നും ബോർഡും വെച്ചിട്ടുണ്ട്.
അതേസമയം നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.ഇന്നലെ വി ഡി സതീശനായി കൊല്ലത്ത് ഫ്ളക്സ് വെച്ചിരുന്നു. മൺറോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകൾ വച്ചത്. പട നയിച്ചവൻ കേരളം നയിക്കട്ടെ എന്ന് ആണ് ഫ്ലക്സ് ബോർഡിലെ വാചകം.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുവാണ് . തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുപേർക്ക് വേണ്ടിയും വിവിധയിടങ്ങളിൽ മത്സരിച്ച് ഫ്ലക്സും ബാനറുകളും ഉയർന്നു.’
