ആലപ്പുഴ: ചേർത്തലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാകുളം മുകുന്ദപുരം സോമൻ നായരാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. ചേർത്തല കെഎസ്ആർടസി ബസ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തായാണ് അപകടം നടന്നത്. ബസ് സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യാത്രക്കാരന് ജീവൻ നഷ്ടമായി.
