എറണാകുളം: കളക്ട്രേറ്റിൽ ജിഎസ്ടി ഓഫീസിൽ തീപിടിച്ചു. ഓഫീസ് മുറിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽനിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു.
നിലവിൽ തീപിടിത്തത്തിൽ എന്തെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പടർന്ന് പിടിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.