സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല കാര്യാലയത്തിലെ 2023 – 24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമനത്തിന് അപേക്ഷ കണിച്ചു.

സിവിൽ എഞ്ചിനിയറിംങ് ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി ടെക് / ബി.ഇ എഞ്ചിനിയറിംങും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി എട്ട്. പ്രതിദിന വേതനം 755 രൂപ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്‌ട് ഓഫീസിൽ (എസ്.എസ്.കെ) യിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും.

*ലേലം*

ആലുവ താലൂക്ക് അയ്യമ്പുഴ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ അപകടകരമായി നിന്നിരുന്നതും, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം മുറിച്ചുനീക്കി കഷ്ണങ്ങളാക്കി സൂക്ഷിച്ചിട്ടുളളതുമായ മഹാഗണി, തേക്ക് മരങ്ങളുടെ പരസ്യലേലം നടത്തുന്നു. ലേലം വ്യവസ്ഥകൾ അനുസരിച്ച് ഫെബ്രുവരി 29 രാവിലെ 11.30 ന് മരം സൂക്ഷിച്ചിരിക്കുന്ന അയ്യമ്പുഴ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർ 11.30 ന് മുൻപായി നിശ്ചിത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

*ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക് ഷോപ്പ്*

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ചു ദിവസത്തെ ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറു മുതൽ 10 വരെ കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ് പരിശീലനം.

ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് (FoSTaC) ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൻ്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും തുടങ്ങിയ ക്ലാസ്സകളും ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,800/- രൂപ ആണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി ഫെബ്രുവരി മൂന്നിന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322, 9946942210.

*ടെക് ഹൊറൈസൺ*

ഭക്ഷ്യ വസ്തുക്കളുടെ പാക്കേജിങ്ങിനെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ്റ് (കീഡ് ), മൂന്ന് ദിവസത്തെ ‘ടെക് ഹൊറൈസൺ’ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ഏഴ് മുതൽ ഒമ്പത് വരെ അങ്കമാലിയിലുള്ള എൻ്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഭക്ഷ്യ വ്യവസായത്തിൽ പാക്കേജിംഗിൻറെ പ്രാധാന്യം, ഫുഡ് പാക്കേജിംഗ് മെറ്റീരിയലുകളുടെ തരങ്ങൾ, പാക്കേജിംഗ് ഡിസൈനും സുസ്ഥിര പാക്കേജിംഗും, ഫുഡ് പാക്കേജിംഗ് റെഗുലേഷനുകളും കംപ്ലയൻസും, ഫുഡ് പാക്കേജിംഗിലെ വെല്ലവിളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്‌ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200/- രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിൻ്റെ ഫീസ്.

ഫെബ്രുവരി 5ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/0484 2550322/9567538749.

*താത്കാലിക നിയമനം*

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ നേരിട്ട് ഫെബ്രുവരി ഏഴിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസ്സലും, പകർപ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

*പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു*

കൊച്ചി കോർപ്പറേഷനിലെ 2023-2024 ലെ ജനകീയാസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, കുടിവെള്ളം ഹൗസ് കണക്ഷൻ, വീട് വൈദ്യുതീകരണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം, വീട് വാസയോഗ്യമാക്കൽ, തുടങ്ങിയവയാണ് പദ്ധതികൾ. താൽപര്യമുള്ള പട്ടികജാതി വിഭാഗക്കാർ ഫെബ്രുവരി ഒമ്പതിനു മുമ്പ് കണയന്നൂർ താലൂക്ക് ഓഫീസിന് സമീപമുള്ള കൊച്ചികോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കുക.

*വാക്-ഇ൯-ഇ൯റർവ്യൂ*

ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ ഒഴിവുള്ള സാഗർമിത്ര തസ്തികകളിൽ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു . നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി /സുവോളജി ബിരുദം. അപേക്ഷകര്‍ പ്രാദേശിക ഭാഷാ ആശയ വിനിമയം നടത്താന്‍ പ്രാഗത്ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. തൊഴിൽ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പ്രായപരിധി 20 – 35 വയസ്. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 7 ന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ അഭിമുഖത്തിനു നേരിട്ട് ഹാജരാകണം. ഫോണ്‍ 0484-2394476

*കെൽട്രോൺ സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു*

കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്‌വർക്ക് പ്രൊഫഷണൽ, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫെഷണൽ എക്‌സ്‌ലൻസ് – യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാന പട്ടികജാതി വികസന വകുപ്പും കെൽട്രോണും സംയുക്തമായി നടപ്പിലാക്കുന്ന ഈ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

കാലാവധി മൂന്ന് മാസം / ആറുമാസം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, സാന്തോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

*താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു*

ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത – എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

പ്രായം പരിധി – 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)

പ്രതിമാസ ശമ്പളം – 18000 രൂപ.

സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

0484-2422458.

Leave a Reply

Your email address will not be published. Required fields are marked *