കൊച്ചി- പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിന് മാത്രമല്ല, വനിതകൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്കും അധികാരത്തിൽ ഇത്രയേറെ പങ്കാളിത്തം നൽകിയ സർക്കാർ മോദി സർക്കാരിനെ പോലെ സ്വാതന്ത്ര്യാനന്തരം മറ്റൊരു സർക്കാരും രാജ്യത്തുണ്ടായിട്ടില്ല.

ബിജെ പി യെ സംബന്ധിച്ചിടത്തോളം സാമുഹ്യ നവോത്ഥാനം ആശയം മാത്രമല്ല, പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നതു കൂടിയാണെന്ന് ബിജെപി സംസ്ഥാന വക്താവും എറണാകുളം ലോകസഭ ഇൻ ചാർജുമായ അഡ്വ. നാരായണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.ഭാരതീയ ജനത പട്ടികജാതി മോർച്ച എറണാകുളം ലോകസഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.ഡി. എ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷനിൽ
പട്ടികജാതി മോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ സി.എൻ . വിത്സൺ അധ്യക്ഷത വഹിച്ചു.എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.

രാജ്യത്ത് 10 വർഷം തുടർച്ചയായി ഭരിച്ച സർക്കാരിനെതിരെ . ഭരണവിരുദ്ധവികാരം ഒട്ടും തന്നെയില്ലെന്ന് മാത്രമല്ല, മോദി സർക്കാർ വീണ്ടും വരണമെന്നാണ് 90 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, തൃപൂണിത്തുറ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, ബിജെപി ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ, പള്ളുരുത്തി മണ്ഡലം പ്രസിഡണ്ട് എ.വി. മനോജ്, എസ്.സി. മോർച്ച ഐ.ടി. സെൽ കോ-കൺവീനർ എബിൻ രാജ്, റിസർച്ച് ആന്റ് പോളിസ് സെൽ കൺവീനർ എൻ.എം. രവി .എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *