സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Rain

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്തു ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വേ​ന​ൽ​മ​ഴ​യി​ലും തുടർന്ന് കനത്ത ചൂട്: യെല്ലോ അലർട്ട് എട്ടു ജില്ലകളിൽ 

temperature rise

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​മ​ഴ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ല​ഭി​ക്കുന്ന ഈ അവസരത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ് ചൂട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പിച്ചത് എ​ട്ടു ജി​ല്ല​ക​ളി​ലാണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇന്ന് 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താപനില ഉയരാൻ സാധ്യതയുണ്ട്. താപനില സാധാരണയെക്കാൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉയരാനാണ് സാധ്യതയെന്നാണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചത്. 

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

summer rain kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊടും ചൂട് കുറയുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകൾക്ക് നൽകിയിരിക്കുന്ന യെല്ലോ അലർട്ട് തുടരും.കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. ഓറഞ്ച് അലർട്ടാണ് കേരള തീരത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്. 

ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലര്‍ട്ട്

 പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.മെയ് 07 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 […]

ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്: പാലക്കാട്ട് ഓറഞ്ച് അലർട്ട്  

summer

തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ തു​ട​രു​മെ​ന്ന് അറിയിച്ച് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗം പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ർ, കൊ​ല്ലം ജി​ല്ല​ക​ൾ​ക്ക് പി​ന്നാ​ലെ ഉ​ഷ്ണ ത​രം​ഗ മു​ന്ന​റി​യി​പ്പ് ​ആല​പ്പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും ന​ൽ​കി. ഇ​ന്നു മു​ത​ൽ വ്യാ​ഴാ​ഴ്ച്ച വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ​ഉഷ്‌​ണ​ത​രം​ഗ സാ​ധ്യ​ത തു​ട​രു​ന്ന​തി​നാ​ൽ ഓറഞ്ച് അലർട്ടാണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളിലും നൽകിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട് താപനില 40 °C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ […]

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്;  ഏപ്രിൽ 13 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

Temperature rise in kerala

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചൂട് കഠിനം;12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

Temperature rise in kerala

തിങ്കളാഴ്ച വരെ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൊല്ലം,പാലക്കാട് ജില്ലകളിലും, 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും, 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ […]