Malappuram District Co-operative Bank with Kerala Bank
kerala news

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി 

കേരളബാങ്ക് ലയനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചുത്തരവിന് അംഗീകാരം നല്‍കി. മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും ഹൈകോടതി തള്ളി. ലയനത്തിന് അനുമതി കൊടുത്തിട്ട് എതിര്‍ത്തതെന്തിനെന്ന്  കോടതി ആരാഞ്ഞു. സഹകരണ നിയമത്തിലെ  ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ ഉന്നയിച്ച വാദം. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികള്‍ ഹൈകോടതി അംഗീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *