കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബ(29) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ചികിത്സാ പിഴവുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
അതേസമയം ഫേബ മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ ഫേബയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത് മുതൽ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് യാതൊരു വിവരവും അധികൃതർ കൈമാറിയിരുന്നില്ലെന്നും കുടുംബം പരാതിപ്പെട്ടു. കുഞ്ഞിനെ നിലവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മാറ്റിയിട്ടുണ്ട്.
