കൊച്ചി – ബി ജെ പി സിറ്റി ജില്ലാ ആസ്ഥാന മന്ദിര നിർമ്മാണത്തിനായുള്ള ധനസമാഹാരണ ഫണ്ടിന്റെ ആദ്യ കൂപ്പൺ വി.എച്ച് പി. മുൻ ജില്ലാ പ്രസിഡണ്ടും സിൻഡിക്കേറ്റ് ബാങ്ക് സീനിയർ മാനേജരുമായിരുന്ന എസ്. അജിത് കുമാറിന് നൽകി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നിർവ്വഹിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റിജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധു മോൾ, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ സെക്രട്ടറി സൗഷ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ടി. ബൈജു, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് മുരളി കുമ്പളം, ജില്ല മീഡിയ സെൽ കൺവീനർ നവീൻ ശിവൻ എന്നിവർ പങ്കെടുത്തു.
