കൊച്ചി – സ്ത്രീസമൂഹത്തെ വഞ്ചിക്കുന്ന കോൺഗ്രസ്സിന്റെ സമീപനത്തിനെതിരായി ബിജെപി യുടെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ അഭിപ്രായപ്പെട്ടു.
വനിതാ സംവരണ ബില്ലിനെ അട്ടിമറിക്കുന്ന രാഹുൽ ഗാന്ധി, ഹൈബി ഈഡൻ എം.പി എന്നിവരുടെ സ്ത്രീവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
യുവമോർച്ച ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് ടി.പി സിന്ധുമോൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത്, യുവമോർച്ച നേതാക്കളായ അഡ്വ. അമൃത സെൽവരാജ്, അഡ്വ. പൂജ സുരേന്ദ്രൻ, അഡ്വ. നിമിഷ എം.ജി, അലീന ജോർജ്, ശ്രീലക്ഷ്മി, ആശ്വര്യ, പ്രസിഡന്റ് പ്രതുൽ പ്രദീപ്, വിഷ്ണു എസ്.ജി, മിധുൻ രാജ്, സുജിത് കെ.എസ്, ശ്രീജേഷ് പി.എസ്, റെജിൻ വി.ആർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
