തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സർവ്വകാല റിക്കാർഡിലെത്തി വൈദ്യുതി ഉപയോഗം. തിങ്കളാഴ്ചത്തെ മൊത്ത വൈദ്യുതി ഉപയോഗം 104.82 ദശലക്ഷം യൂണിറ്റാണ്. തിങ്കളാഴ്ച മറി കടന്നത് കഴിഞ്ഞ മാസം 27ന് കുറിച്ച 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ റിക്കാർഡാണ്. വർദ്ധനവ് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിലുമുണ്ട്. 5,265 മെഗാവാട്ട് വൈദ്യുതിയാണ് തിങ്കളാഴ്ച വൈകുന്നേരം ആറു മുതൽ 11 വരെ ഉപയോഗിച്ചത്. സംസ്ഥാനത്തെ വൈദ്യതി ഉപയോഗം അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നതിനെത്തുടർന്ന് കുതിച്ചുയർന്നിരിക്കുകയാണ്. കെ.എസ്.ഇ.ബി. ഈ പ്രതിസന്ധിയെ നേരിടുന്നത് അമിത വിലയ്ക്ക് 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ്.