തെലങ്കാനയിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ഹൈബി ഈഡൻ

സ്വന്തം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് വിട്ടു മാറുന്നതിനു മുന്നേ തന്നെ തെലങ്കാനയിലെ ചേവല്ല പാർലമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുകയാണ് എറണാകുളത്തെ യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. എ ഐ സി സിയുടെ പ്രത്യേക നിരീക്ഷകനായാണ് ഹൈബി തെലുങ്കാനയിലെത്തിയത്. എൻ എസ് യു ഐ അഖിലേന്ത്യാ അധ്യക്ഷൻ ആയിരുന്ന ഹൈബിയുടെ പരിചയ സമ്പന്നത മണ്ഡലത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.പാർലമെന്റിൽ ഹൈബിയുടെ സഹപ്രവർത്തകനായ ഡോ.രഞ്ജിത്ത് റെഡ്ഢിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. നിലവിലെ […]
ടെൻഷൻ ഫ്രീയായി ഹൈബി

കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.
മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. […]
ഹൈബി ഈഡന്റെ പാർലമെന്റ് പ്രസംഗങ്ങളുമായി എൽ ഇ ഡി വാൻ

കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പാർലമെന്റ് പ്രസംഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന എൽ ഇ ഡി വാൻ എറണാകുളം മണ്ഡലത്തിൽ ഓടിത്തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വാഹനം നിരത്തിലിറക്കുന്നത്. പ്രചാരണത്തിനായി എൽ ഇ ഡി സ്‌ക്രീൻ ഘടിപ്പിക്കുന്നതിനു പകരം മൂന്ന് വശത്തും സ്‌ക്രീനുകളുള്ള പൂർണ എൽ ഇ ഡി വാൻ ആണിത്.12 x 8 വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിലുള്ളത്. കൂടുതൽ മികവുറ്റ ചിത്രങ്ങളും ശബ്ദവും ഇതിൽ അനുഭവവേദ്യമാകും. ഹൈബി ഈഡന്റെ പാർലമെന്റ് ചർച്ചകൾ, സ്വകര്യ ബില്ലുകൾ, ഡിബേറ്റുകൾ, […]
തൃക്കാക്കരയിൽ താരമായി ഹൈബി

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്‌ഥാനാർഥി പര്യടനത്തിലെ താരസാന്നിധ്യം. സ്‌ഥാനാർഥി പര്യടനം വെണ്ണലയിൽ എത്തിയപ്പോഴാണ് പാണക്കാട് മുനവ്വറലി തങ്ങൾ പ്രചാരണത്തിൽ പങ്ക് ചേർന്നത്. മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും ഇന്ത്യയുടെ അസ്തിത്വം നിലനിർത്താൻ ഇന്ത്യ മുന്നണി ജയിക്കണമെന്നും ഹൈബി ഈഡൻ പാർലമെന്റിലെ ഗർജിക്കുന്ന യുവരക്തമാണെന്നും ഹൈബിയുടെ വിജയം അനിവാര്യമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മുൻ എൻ […]
തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ പരിപാടികൾ ഇടക്കൊച്ചിയും പള്ളുരുത്തി സെൻട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്. എം.പിയായിരിക്കെ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ട വഴിത്താരകളിലെല്ലാം ആവേശത്തിരയിളക്കിയാണ് ഹൈബി ഈഡൻ കടന്നുവന്നത്. രാവിലെ ചാത്തമ്മ അറയ്ക്കൽ ജംഗ്‌ഷനിൽ മുൻമന്ത്രി കെ.ബാബു എംഎൽഎ യാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികൾ ആവേശപൂർവം വരവേറ്റു. […]
വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ഹൈബിയുടെ പര്യടനം

കൊച്ചി: യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വാഹന പര്യടനം സാക്ഷ്യം വഹിച്ചത്. സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച അൽമിറ അഷ്‌റഫും അൽഫായിസ് അഷ്‌റഫും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയൊരു മുഹർത്തതിനായി കാത്തിരിക്കുകയായിരുന്നു. ഹൈബി ഈഡന്റെ ഓഫിസിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ ബന്ധപ്പെട്ട് എന്നാണ് സ്‌ഥാനാർഥി പര്യടനത്തിന് ഹൈബി എത്തുക എന്ന് ആരായുന്നുണ്ടായിരുന്നു. ഇന്നലെ ഹൈബി ഈഡൻ എത്തുമെന്ന് അറിഞ്ഞ് ഇരുവരും രാവിലെ മുതൽ […]
വിഷുക്കാഴ്ചകളുമായി ഹൈബിയെ സ്വീകരിച്ച് വോട്ടർമാർ

പഴക്കുലകളും മാമ്പഴക്കുലകളും നൽകിയാണ് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ വോട്ടർമാർ സ്വീകരിച്ചത്.
വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
പ്രചാരണത്തിന് വിശ്രമം നൽകി ഹൈബി ഈഡൻ

ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു.