നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.
Tag: Lok Sabha election
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 5,34,394 കന്നി വോട്ടർമാർ
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 5,34,394 കന്നി വോട്ടർമാർ
ബിജെപി ലോകസഭ മണ്ഡലം യോഗം..
ബിജെപി എറണാകുളം ലോകസഭാ നേതൃയോഗം എറണാകുളം വൈ എം സി. എ ഹാളിൽ നടന്നു.
ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 12 ഡി ഫോറത്തിലുള്ള അപേക്ഷ ഇവരില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം ഭിന്നശേഷിത്വമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്താല്‍ മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കൂ. അതുകൊണ്ടു തന്നെ അര്‍ഹതയില്ലാത്തവര്‍ക്ക് പോസ്റ്റല്‍ Read More…
പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമെന്ന് ഉറപ്പാക്കും – ജില്ല കലക്ടര്‍
തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാനശിലകളായ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമാക്കി അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ഇതുസാധ്യമാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും അറിയിച്ചു. എവിടെയൊക്കെയാണ് പോളിംഗ് ബൂത്തുകള്‍, എന്തൊക്കയാണ് സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എവിടെ തുടങ്ങിയവ വ്യക്തമാക്കുന്ന അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം; ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍. അക്ഷരങ്ങള്‍ക്ക് നിശ്ചിത വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. തത്സ്ഥിതി നിലനിറുത്തിയാകണം പ്രവര്‍ത്തനം. Read More…
ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതു നിരീക്ഷകർ *അവലോകന യോഗം ചേർന്നു
എറണാകുളം: ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ജനറൽ ഒബ്സർവർമാർ. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കിയ ഒരുക്കങ്ങൾ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന് ഒബ്സർവർമാർ നിർദേശിച്ചു. ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കണമെന്നും സമൂഹമാധ്യമങ്ങൾ കൃത്യമായി വീക്ഷിക്കണമെന്നും നിർദ്ദേശിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിരവധി സ്വീപ്പ് പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണങ്ങൾക്കും മറ്റുമായി സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ചെലവ് വിവര കണക്കുകൾ നിരീക്ഷിക്കുന്ന കമ്മിറ്റികൾ Read More…
ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങൽ Read More…
എൻ.ഡി.എ മഹിളാ സമ്മേളനം-ഏപ്രിൽ 6 ശനി പദ്മജ വേണുഗോപാൽ ഉദഘാടനം ചെയ്യും.
കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.എറണാകുളം ടൗൺ ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം എൻ.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പടെയുള്ള എം.ഡി.എ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആധുനിക സൗജന്യ ചികിത്സ ഉറപ്പാക്കും : ജില്ലാ കളക്ടര്‍
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായി വന്നാല്‍ ആധുനികരീതിയിലുള്ള സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജിനെ തിരഞ്ഞെടുപ്പ് ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച ജില്ലാ നോഡല്‍ ഓഫീസറായി നിയമിച്ചു. ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആശുപത്രികളില്‍ പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമുള്ള സൗജന്യ ചികിത്സാ ക്രമീകരണങ്ങള്‍ നോഡല്‍ Read More…