തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹർജികൾ ഹൈക്കോടതി തളളി. സ്റ്റേ അനുവദിക്കാന്‍ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തള്ളിയത് .ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്കിയ നാല് ഹർജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പരിഗണനയിൽ വന്നത്.സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.അതേ സമയം , കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് പരിഷ്കരണമെന്നാണ് Read More…
Tag: high court of kerala
കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെന്ന് ഹൈക്കോടതി
കൊച്ചി: കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെന്ന് ഹൈക്കോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിര്‍ദേശം കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് നടപടി സ്വീകരിക്കാനാണ്. ഏത് അളവിൽ സ്കൂളുകളിൽ കളിസ്ഥലങ്ങൾ വേണമെന്നതിനെക്കുറിച്ച് മാർഗനിർദേശം പുറത്തിറക്കണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഈ നിർദേശം കൊല്ലം തേവായൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ്. കൂടാതെ, കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്.