എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം.
Local news
തൃശൂരിന് വജ്രത്തിളക്കംനല്‍കാന്‍ കീര്‍ത്തിലാലിന്റെ ഗ്ലോ മെയ് ആറിന് കൊടിയേറി
കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ മെയ് ആറിന് ഉദ്ഘാടനം ചെയ്യുന്നു.
പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി
പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. നാലുപേർക്ക് പരിക്ക്
കൊച്ചി സ്‌മാർട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇതരസം സ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
ബസും കാറും കൂട്ടിയിടിച്ചു 3പേർക്ക് പരുക്കേറ്റു.
പാലാ . സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
വേനലില്‍ കിളികള്‍ക്കും ദാഹജലം
അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തില്‍ മനുഷ്യനെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും കുടിവെള്ളം ഒഴിവാക്കാന്‍ ആകാത്തതാണ് . ഇത് കണക്കിലെടുത്തു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ കിളികള്‍ക്ക് മണ്‍പാത്രങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിന് ക്രമീകരണം ഒരുക്കി . മനുഷ്യര്‍ക്കെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും ചൂട് കാലത്ത് ജലം ആവശ്യമാണെന്നും ഇത്തരം മാതൃക പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുത്തു കൂടുതല്‍ ജനകീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു . എച്ച്.എസ് ബി.പി. അനി , ഡി.എം. സൂപ്രണ്ട് രമേശ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പക്ഷിപ്പനി: മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പന നിരോധിച്ചു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയുടെയും താറാവിന്റെയും മറ്റു വളർത്തു പക്ഷികളുടെയും ഇറച്ചി മുട്ട എന്നിവയുടെ വിൽപ്പന മേയ് എട്ടു വരെ നിരോധിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. Read More…
വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയം ലാഭിക്കാനെന്ന് വിശദീകരണം
കൊച്ചി: തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസിന്റെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് നിർത്തലാക്കുന്നു. മേയ് ഒന്നു മുതല്‍ ട്രെയിന്‍ സൗത്തില്‍ പ്രവേശിക്കില്ല. ഷൊര്ണൂര്നിന്ന് തിരിച്ചുള്ള സര്‍വീസിലും സൗത്ത് സ്റ്റേഷനില്‍ എത്താതെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിഞ്ഞ് പോകും. എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുമ്പേ ഓടും. എന്ജിന് മാറ്റി സ്ഥാപിക്കുന്നതിനും മറ്റ് ട്രെയ്നുകള്‍ക്കായി നിര്‍ത്തിയിടേണ്ടിവരുന്നതും മൂലം സമയം നഷ്ടമാകുന്നതിനാലാണ് സൗത്ത് സ്റ്റേഷന് ഒഴിവാക്കുന്നതെന്നാണ് Read More…
വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് വർധിപ്പിച്ചു
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ Read More…
ടെൻഷൻ ഫ്രീയായി ഹൈബി
കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.