Blog Crime

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ചു : 17കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് പീഡനത്തിന് ഇരയായത്. വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു. സംഭവ സമയം പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. അറസ്റ്റ് Read More…

Crime

സമൂഹ മാധ്യമത്തിലൂടെ നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം ; യുട്യൂബർ ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടി ഉഷ ഹസീനയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടിമാരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അമ്മ സംഘനടയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി സിനിമാ നടിമാർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. Read More…

Crime

ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി.

ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലി റോഡിലെ ഗോഡൗണില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഡിറ്റേനേട്ടര്‍, തോക്ക് ഉള്‍പ്പെടെ ഉള്ളവയാണ് കണ്ടെത്തിയത്.