kidnap
Local news

 കോട്ടയത്ത് ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം

കോട്ടയം : ആറുവയസ്സുകാരനെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത് കാറിലെത്തിയവര്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ  തട്ടിക്കൊണ്ടുപോയതായാണ്.  എന്നാൽ, ഇതുവരെ സംശയം ജനിപ്പിക്കുന്ന ഒന്നും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നു മാത്രമല്ല, വിദ്യാര്‍ഥിയെ കാണാനില്ലെന്നു പറഞ്ഞ് പരാതിയൊന്നും തന്നെ ലഭിച്ചിട്ടില്ല. . കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിക്കുന്നത് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ്.