കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ അവയവദാതാക്കളിലും സ്വീകര്‍ത്താക്കളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവയവദാനത്തിലൂടെ പ്രതിഫലിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദാനശീലവും സഹാനുഭൂതിയും അനുകമ്പയുമാണെന്നും ജസ്റ്റിസ് Read More…