കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
Tag: Orange alert
ഉഷ്ണതരംഗ മുന്നറിയിപ്പ്: പാലക്കാട്ട് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ തുടരുമെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വിഭാഗം പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ഉഷ്ണ തരംഗ മുന്നറിയിപ്പ് ആലപ്പുഴയിലും കോഴിക്കോട്ടും നൽകി. ഇന്നു മുതൽ വ്യാഴാഴ്ച്ച വരെ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലും നൽകിയിട്ടുണ്ട്.