ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
News
കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്‍ട്രോള്‍ റൂം ആരംഭിക്കും
നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം: ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച
ഇന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച.
വാരാണസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 മെയ് 13,16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 മെയ് 14 &15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി
ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിൽ എത്തിയില്ല.
ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു Read More…
മുതിര്‍ന്നവരുടെ ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയെ നയിക്കാന്‍ 74 കാരനായ ഹേമചന്ദ്രന്‍
പാലക്കാട്: ക്രിക്കറ്റ് കളിയെന്നാല്‍ ആവേശമാണ് 74 വയസ്സുള്ള ഹേമചന്ദ്രന്‍ എം. നായര്‍ക്ക്. അന്തമാന്‍ നിക്കോബാറില്‍ എൻജിനീയറായി ജീവിതത്തിൻ്റെ ഏറിയപങ്കും കഴിച്ചുകൂട്ടിയപ്പോഴും ഒരു സ്വപ്നമായി ക്രിക്കറ്റ് മനസിൻ്റെ കോണിൽ തന്നെ ഉണ്ടായിരുന്നു. ഈ ആവേശം അദ്ദേഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ലോകകപ്പ് ക്രിക്കറ്റിലേക്കാണ്. രാജ്യത്തിനായി ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാഡണിയാൻ ഒരുങ്ങുകയാണ് ഹേമചന്ദ്രൻ നായർ. പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിൽ താമസിക്കുന്ന ഹേമചന്ദ്രൻ എത്തുന്നത് ടീമിൻ്റെ ക്യാപ്റ്റനായാണ്.
സ്വർണവിലയിൽ ചാഞ്ചാട്ടം: ഇന്ന് കുറഞ്ഞത് പവന് 240 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് പവന് 240 രൂപയാണ്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6725 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 6,725 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 7,336 രൂപയുമാണ്. 2024 ഏപ്രിൽ ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് സ്വർണ്ണവിലകളും രേഖപ്പെടുത്തിയ മാസം. ഇന്ന് വില കുറയാന്‍ കാരണം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് Read More…
അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിൽ ഡെലിവറി ചെയ്ത് സ്വിഗ്ഗി
ഡൽഹി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ വീട്ടിലെത്തിച്ച് ഓൺലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നി സംരംഭങ്ങളുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിലൂടെ സ്വർണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിൽ നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാൻ പറ്റുന്ന സൗകര്യം അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ എല്ലാവരും കാണുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന Read More…