Aadujeevitham movie
Entertainment kerala news News

മലയാളത്തിലെ ഏറ്റവും വേ​ഗമേറിയ 100 കോടി കളക്ഷൻ; പുത്തൻ റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

ആ​ഗോളകളക്ഷനിൽ അതിവേഗത്തിൽ 100 കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങിയ ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ്ചിത്രം 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്.  ആടുജീവിതത്തിന്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേ​ഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് Read More…

Aadujeevitham
Entertainment

 വെറും 12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം, തുകയുടെ കണക്കുകള്‍ പുറത്ത്

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണുള്ളത്.

Aadujeevitham Musical Album
Entertainment

എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം; ആടുജീവിതത്തിൻ്റെ മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വീഡിയോ പുറത്ത്

കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി Read More…