സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്.
Tag: Electricity consumption in the state
ഗാര്‍ഹിക ഉപയോക്താക്കളെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ബാധിക്കില്ല: വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാർഡ് ഉയരത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് പറഞ്ഞ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 200 മെഗാവാട്ട് ഉപയോഗമാണ് ഒരൊറ്റ ദിവസം കൊണ്ട് കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം മണ്ണാർക്കാട് മേഖലയിൽ ഉപയോഗപ്രദമായി. നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാത്രിയിൽ പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായങ്ങളിലാണ്. വൈദ്യുതി നിയന്ത്രണമുള്ളത് 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ്. ഗാർഹിക ഉപഭോക്‌താക്കളെ ഇത് ബാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി താനും ഇതിന്‍റെ ഭാഗമായി വൈദ്യുതി Read More…
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം: ഇന്നലത്തെ ഉപയോഗം 114.18 ദശലക്ഷം യൂണിറ്റ്
സർവ്വകാല റെക്കോർഡിലെത്തി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പ്രാദേശിക നിയന്ത്രണങ്ങൾ ഇതോടെ കെ.എസ്.ഇ.ബി. ശക്തമാക്കുവാൻ തീരുമാനമെടുത്തു. കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ 10 ദിവസത്തിനകം ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നും തീരുമാനമെടുക്കുന്നത് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ്. തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. 5797 മെഗാവാട്ട് എത്തി പീക്ക് സമയ ആവശ്യകത റെക്കോർഡിട്ടു. സംസ്ഥാനത്തെ പലയിടത്തും ഇന്നലെ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും Read More…
സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിംഗ് ഇല്ല: മറ്റു മാർഗ്ഗങ്ങൾക്കായി കെ.എസ്.ഇ.ബി. ബോർഡ് യോഗം ചേരും
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. തീരുമാനമുണ്ടായത് ഇന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈദ്യുതിമന്ത്രി നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം Read More…
വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് വേണമെന്ന് ആവശ്യപ്പെട്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. യോഗത്തിന് നേതൃത്വം വഹിക്കുക വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്രതിദിന വൈദ്യുതി ഉപയോഗമാകട്ടെ, റിക്കാര്‍ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ അധികം ട്രാന്സ്ഫോര്മറുകള്ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് Read More…
സര്‍ക്കാരിനോട് വീണ്ടും പവർകട്ട് വേണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സർക്കാരിനോട് വീണ്ടും സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുത മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കുകയാണുണ്ടായത്. ബുധനാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി കെ.എസ്.ഇ.ബി. ഉന്നതതല യോഗം ചേരുന്നതായിരിക്കും. പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പെടുത്തേണ്ടി വരുന്നത് ഓവര്‍ലോഡ് കാരണമാണെന്നാണ് കെ.എസ്./ഇ.ബി. നൽകുന്ന വിശദീകരണം. ഇതുവരെയും തകരാർ സംഭവിച്ചത് എഴുന്നൂറിലധികം ട്രാൻസ്ഫോർമറുകൾക്കാണ്. പലതവണ ജനങ്ങളോട് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നും ട്രാൻസ്ഫോർമറുകളടക്കം തകരാറിലാകുന്നത് തരണം ചെയ്യാൻ പവർകട്ട് വേണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
ലോഡ് ഷെഡിംഗ് ഉടൻ ഇല്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നുപോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെങ്കിലും ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് പറഞ്ഞ് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അതോടൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാത്ത പക്ഷം നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി. 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗമെന്നും ഇതിനുള്ള പോംവഴി ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ വൈദ്യുതി എത്തിക്കുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ടുകള്‍ വൈദ്യുതിയുടെ Read More…
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് നിലനിൽക്കുന്നതിനിടെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡ് സൃഷ്ട്ടിച്ചു. ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിൽ തൊട്ടു. 104.86 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കടുത്ത ചൂട് നിലനിൽക്കുന്ന അവസ്ഥയിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവ് ഉണ്ടാകാനുള്ള സാധ്യതയുമില്ല. ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിലും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കുമെന്ന് കെ.എസ്.ഇ.ബി Read More…
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിൽ
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിൽ
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റിക്കാർഡിൽ
സംസ്ഥാനത്ത് വീണ്ടും സർവ്വകാല റിക്കാർഡിലെത്തി വൈദ്യുതി ഉപയോഗം.