സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
Tag: heat wave
ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; കാരണം കടലിലെ ഉഷ്ണതരംഗം
ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ കടലിലെ ഉഷ്‌ണതരംഗത്തിന് വിധേയമായി വൻതോതിൽ നശിക്കുന്നതായി കണ്ടെത്തി.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉഷ്ണതരംഗ ഭീഷണി – തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി.
റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: ഉഷ്ണതരംഗം
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരിച്ചു.
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊടും ചൂട് കുറയുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകൾക്ക് നൽകിയിരിക്കുന്ന യെല്ലോ അലർട്ട് തുടരും.കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. ഓറഞ്ച് അലർട്ടാണ് കേരള തീരത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.
കൊടും ചൂട്: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം;4 ജില്ലകളില്‍ ജാഗ്രത
സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. Read More…
ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ?ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ?ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം Read More…
സംസ്ഥാനത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം: ഉഷ്ണതരംഗ സാധ്യത
സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അടച്ചിടാൻ നിർദ്ദേശം. തീരുമാനമെടുത്തത് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ 11 മണിമുതൽ 3 മണിവരെ സ്‌കൂൾ വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും, പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ ഒഴിവാക്കണമെന്നും തീരുമാനമെടുത്തു. ശരീരത്തിൽ പകൽ 11 മുതൽ വൈകുന്നേരം Read More…
ഉഷ്ണതരംഗ മുന്നറിയിപ്പ്: പാലക്കാട്ട് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ തുടരുമെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വിഭാഗം പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ഉഷ്ണ തരംഗ മുന്നറിയിപ്പ് ആലപ്പുഴയിലും കോഴിക്കോട്ടും നൽകി. ഇന്നു മുതൽ വ്യാഴാഴ്ച്ച വരെ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലും നൽകിയിട്ടുണ്ട്.