തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. തീരുമാനമുണ്ടായത് ഇന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈദ്യുതിമന്ത്രി നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം Read More…
Tag: Load shedding
വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് വേണമെന്ന് ആവശ്യപ്പെട്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. യോഗത്തിന് നേതൃത്വം വഹിക്കുക വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്രതിദിന വൈദ്യുതി ഉപയോഗമാകട്ടെ, റിക്കാര്‍ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ അധികം ട്രാന്സ്ഫോര്മറുകള്ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് Read More…
ലോഡ് ഷെഡിങ് വേണം, 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായി. സർക്കാരിനോട് കെഎസ്ഇബി
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത് 11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം Read More…
ലോഡ് ഷെഡിംഗ് ഉടൻ ഇല്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നുപോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെങ്കിലും ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് പറഞ്ഞ് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അതോടൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാത്ത പക്ഷം നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി. 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗമെന്നും ഇതിനുള്ള പോംവഴി ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ വൈദ്യുതി എത്തിക്കുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ടുകള്‍ വൈദ്യുതിയുടെ Read More…