High court of kerala
kerala news News

ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾക്കെതിരെ നടപടിയെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്. ഏ​ത് അ​ള​വി​ൽ സ്കൂ​ളു​ക​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ൾ വേണമെന്നതിനെക്കുറിച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഈ നിർദേശം കൊ​ല്ലം തേ​വാ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​.പി. സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി​യിലാണ്. ​കൂടാതെ, കളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്.