എറണാകുളം: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് എട്ട് രോഗികള്‍ വാര്‍ഡിലുണ്ടായിരുന്നു. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചത്. കുഞ്ഞിന് പാല്‍ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. ഇതു മൂലം Read More…
Ernakulam News
എറണാകുളത്ത് നിന്നും യുവാവിനെ കാണാതായതായി പരാതി
കൊച്ചി: 45 കാരനെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്‌ളെവിന്‍ ജോസ് (45) എന്നയാളെയാണ് ഇളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
അമ്മമാരേ കാണു, ഈ ‘ഡോക്‌ടറമ്മയെ’
കൊച്ചി: ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്‌മി പങ്കെടുത്തത്. പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്‌മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ മകൻ Read More…
‘ഹോപ്പാണ്’ ഡോ. ഷെറിൽ; കൊച്ചി മാരത്തോണിൽ ഓടി യുകെ വനിത
കൊച്ചി: ഫെഡറൽബാങ്ക് കൊച്ചി മാരത്തണിൽ ശ്രദ്ധനേടി ഇംഗ്ലണ്ടിൽ നിന്നുള്ള 76കാരി. ഡോ.ഷെറിൽ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണിൽ പങ്കെടുക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്. “ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാർത്ഥമാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്.” ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാൻ സഹായിച്ചതായി ഷെറിൽ പറഞ്ഞു. “എനിക്കൊപ്പം ‘ഹോപ്പിൽ’ Read More…
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഐഎസ്‌വിഎസ്ആര്‍-2025 സമ്മേളനം സമാപിച്ചു
കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. Read More…
കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; നിരീക്ഷണം ശക്തമാക്കിയതായി എം.എല്‍.എ
കോതമംഗലം: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്.എഫ്.പി.എഫ് ടീം, റേഞ്ച് സ്‌പെഷല്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് മുഴുവന്‍ സമയ പട്രോളിംഗ് നടത്തിവരുന്നു. തുടര്‍ നടപടികള്‍ക്കായി എന്‍.ടി.സിയുടെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചതായും കൂട് Read More…
ജീവിതമാണ് ലഹരി; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ
കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ 21 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ പോലീസിന് എപ്പോഴും താൽപര്യമുണ്ട്. ലഹരിക്കെതിരെ പോരാട്ടം നടക്കുന്ന സമയമാണിത്. ഡ്രഗ്ഗ് ഉപേക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ചും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിച്ചുമാണ് Read More…
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെതിരെ ക്രൂര ആക്രമണം; സംഭവം മലിനജലം റോഡിലൊഴുക്കിയത് ചെയ്തതിനെ തുടര്‍ന്ന്, ടാങ്കര്‍ ലോറി ഡ്രൈവറടക്കം രണ്ടുപേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസില്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ച് പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡറായ ഏയ്ഞ്ചലിനെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയില്‍ മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ട ഏയ്ഞ്ചല്‍ Read More…