ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തില്‍ അവസാനിച്ചപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 . ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ Read More…
Politics
മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ
കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. Read More…
ക്രിസ്തീയ സമൂഹം രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് പറഞ്ഞു.
കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…
ഹൈബി ഈഡന്റെ പാർലമെന്റ് പ്രസംഗങ്ങളുമായി എൽ ഇ ഡി വാൻ
കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പാർലമെന്റ് പ്രസംഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന എൽ ഇ ഡി വാൻ എറണാകുളം മണ്ഡലത്തിൽ ഓടിത്തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വാഹനം നിരത്തിലിറക്കുന്നത്. പ്രചാരണത്തിനായി എൽ ഇ ഡി സ്‌ക്രീൻ ഘടിപ്പിക്കുന്നതിനു പകരം മൂന്ന് വശത്തും സ്‌ക്രീനുകളുള്ള പൂർണ എൽ ഇ ഡി വാൻ ആണിത്.12 x 8 വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിലുള്ളത്. കൂടുതൽ മികവുറ്റ ചിത്രങ്ങളും ശബ്ദവും ഇതിൽ അനുഭവവേദ്യമാകും. ഹൈബി ഈഡന്റെ പാർലമെന്റ് ചർച്ചകൾ, സ്വകര്യ ബില്ലുകൾ, ഡിബേറ്റുകൾ, Read More…
തൃക്കാക്കരയിൽ താരമായി ഹൈബി
കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്‌ഥാനാർഥി പര്യടനത്തിലെ താരസാന്നിധ്യം. സ്‌ഥാനാർഥി പര്യടനം വെണ്ണലയിൽ എത്തിയപ്പോഴാണ് പാണക്കാട് മുനവ്വറലി തങ്ങൾ പ്രചാരണത്തിൽ പങ്ക് ചേർന്നത്. മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും ഇന്ത്യയുടെ അസ്തിത്വം നിലനിർത്താൻ ഇന്ത്യ മുന്നണി ജയിക്കണമെന്നും ഹൈബി ഈഡൻ പാർലമെന്റിലെ ഗർജിക്കുന്ന യുവരക്തമാണെന്നും ഹൈബിയുടെ വിജയം അനിവാര്യമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മുൻ എൻ Read More…
ഹിമന്ദ വിശ്വ ശർമ്മ ഏപ്രിൽ 22 തിങ്കൾ കൊച്ചിയിൽ.. തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ പങ്കെടുക്കും.
കൊച്ചി: അസം മുഖ്യമന്ത്രിയും പ്രമുഖ ബി ജെ പി നേതാവുമായ ഹിമന്ദ വിശ്വ ശർമ്മ ഏപ്രിൽ 22 തിങ്കൾ കൊച്ചിയിലെത്തും..എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ വൈകീട്ട് . 5-30 ന് നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും.
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ കല്യാശ്ശേരിയിൽ 164 ാം നമ്പർ ബൂത്തിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയെത്തുടർന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ തുടർനടപടികൾക്ക് കണ്ണൂർ ജില്ലാ Read More…
പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പ്രിയങ്ക പങ്കെടുക്കും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.
കഴിഞ്ഞ അഞ്ച് വർഷവും പിന്തുണയ്ച്ചു. ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും -ചാഴികാടൻ:കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം-പ്രൊഫ. ലോപ്പസ് മാത്യു
കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു സ്വതന്ത്ര Read More…
യു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാഹുല്‍ ഗാന്ധി കോട്ടയത്ത്
കോട്ടയം: യു.ഡി.എഫിന് ആവേശം പകര്‍ന്ന് രാഹുൽ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയത്ത്. വൈകുന്നേരം നാലിനാണ് പരിപാടി. തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. വേദിയിൽ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്റോ ആന്റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ തുടങ്ങിയ നേതാക്കളും ഉണ്ടായിരിക്കും.