സംസ്ഥാനത്ത് വീ​ണ്ടും ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല: ഇന്ന് കൂടിയത് പവന് 560 രൂപ  

Gold

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീണ്ടും സ്വ​ര്‍​ണ​വി​ലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യു​മാ​ണ്. പ​വ​ന് 53,000 രൂ​പ​ എന്ന നിലയിലും ഗ്രാ​മി​ന് 6,625 രൂ​പ​ എന്ന നിലയിലുമാണ് ഇതിടെ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂ​പ കുറഞ്ഞ് പവന് 52,440 രൂ​പ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത് മാ​ർ​ച്ച് 29നാ​ണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂ​പ​യായിരുന്നു. 

റോക്കറ്റ് പോലെ സ്വർണ്ണവില: ഇന്ന് കൂടിയത് പവന് 400 രൂപ  

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേദി​ച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ​ഇന്ന് വർധിച്ചത് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് ഇതോടെ 6,815 രൂ​പയും, പ​വ​ന് 54,520 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച് 5,710 രൂ​പ​യി​ലെ​ത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഇന്ന് രേഖപ്പെടുത്തിയത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല​യാ​ണ്. ഒ​റ്റ​യ​ടി​ക്ക് 720 രൂ​പ വ​ര്‍​ധി​ച്ച് ചൊ​വ്വാ​ഴ്ച 54,360 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി […]